
ഏറെക്കാലമായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിമർശിക്കുന്ന ഷെഫീന ബീവിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി. ഇളയ മകന്റെ പിതൃത്വം തെളിയിക്കാനുള്ള ഷെഫീന ബീവിയുടെ വെല്ലുവിളിക്കാണ് രേണു മറുപടിയുമായി എത്തിയത്.
തൻ്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണം എന്ന് ഷെഫീന ബീവി ഒരുപാട് കാലമായി ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. തെളിയിക്കാം. നിങ്ങള്‍ തെളിയിച്ചിട്ടു പോയാല്‍ മതി. അത് നിങ്ങളുടെ സ്വന്തം ചിലവില്‍ ചെയ്യണം. സുധി ചേട്ടന്റെ കല്ലറ തുറന്ന് റീ പോസ്റ്റ്മോർട്ടം ചെയ്ത് ഡിഎൻഎ ടെസ്റ്റ് ചെയ്തിട്ട് വാചകമടിച്ചാല്‍ മതി. മരിച്ചുപോയ ഒരാളുടെ ഡിഎൻഎ ടെസ്റ്റ് ആകുമ്പോള്‍ കല്ലറ തുറന്ന് വേണമല്ലോ. അത് നിങ്ങളായിട്ടു ചെയ്‌തോളൂ. നിങ്ങളുടെ പിന്നില്‍ ആരെല്ലാമുണ്ട് എന്ന് എനിക്കറിയില്ല. അത് വിഷയമല്ല. പെണ്ണാണെങ്കില്‍, എന്നെ വെല്ലുവിളിച്ച കാര്യം സ്വന്തം നിലയില്‍ ഡിഎൻഎ ടെസ്റ്റ് നടത്തി കാണിക്കണം”, എന്നായിരുന്നു രേണുവിൻ്റെ മറുപടി.
കിച്ചു നടത്തിയ പ്രതികരണങ്ങള്‍ക്ക് ശേഷം, വീട്ടില്‍ നിന്നും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തെങ്കിലും, കിച്ചു പ്രതികരിച്ചിട്ടില്ല എന്നും രേണു പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


