നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ച; മുൻവാതിൽ തകർത്തു കയറി 25 പവൻ സ്വർണം കവർന്നു, മോഷ്ടാക്കൾ രക്ഷപ്പെട്ടത് സിസിടിവി തകർത്ത ശേഷം 

Spread the love

തിരുവനന്തപുരം: ആളില്ലാത്ത സമയത്ത് വീട്ടിൽ കവർച്ച; 25 പവൻ സ്വർണം നഷ്ടമായി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ അനസിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്.

video
play-sharp-fill

കഴിഞ്ഞ വെള്ളിയാഴ്ച അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരുന്നു. ഇന്ന് രാവിലെ 7.50ഓടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിന്റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അലമാര പൊളിച്ച് 25 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.

വീട്ടിലുണ്ടായിരുന്ന പണം മോഷ്ടാക്കൾ എടുത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കൂടാതെ, വീട്ടിലെ സിസിടിവി ക്യാമറകളും തകർത്ത ശേഷമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group