‘വീണ്ടും മര്‍ദ്ദനം’; കൊടുങ്ങല്ലൂര്‍ അനുഗ്രഹ സ്പെഷ്യല്‍ സ്കൂളിനെതിരെ പോലീസ് കേസെടുത്തു

Spread the love

തൃശ്ശൂർ: അന്തേവാസി മർദ്ദനമേറ്റ് മരിച്ച കൊടുങ്ങല്ലൂരിലെ ‘അനുഗ്രഹ’ സ്പെഷ്യല്‍ സ്കൂളിനെതിരെ വീണ്ടും പോലീസ് കേസെടുത്തു.

video
play-sharp-fill

വയനാട് സ്വദേശിയായ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദ്ദിച്ചതിനാണ് സ്ഥാപനത്തിനെതിരെ പുതിയ പരാതി ഉയർന്നത്.

സംഭവത്തില്‍ സ്കൂള്‍ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഇതേ സ്ഥാപനത്തില്‍ ഒരു അന്തേവാസി മർദ്ദനമേറ്റ് മരിച്ച സംഭവം വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്ഥാപനത്തിലെ പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്.

അതേസമയം പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥ്(35)നെ ഇതേ സ്പെഷ്യല്‍ സ്കൂളിലെ കെയർ ടേക്കർ മഹേഷ് മർദിച്ച്‌ കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ സ്പെഷ്യല്‍ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.

മർദനമൂലം ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റാണ് ശ്രീനാഥ് മരിച്ചത്. കിടപ്പുമുറിയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യല്‍ സ്കൂളിലാണ് താമസം.

കൊലപാതകം നടന്ന് ഒരു മാസമാകുന്നതിന് മുമ്പാണ് ഇപ്പോള്‍ മറ്റൊരു കേസ് കൂടെ എടുത്തിരിക്കുന്നത്.