കേരളത്തില്‍ ഈ ആഴ്ച അവസാനം വരെ ഉയര്‍ന്ന താപനില; ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഈ ആഴ്ച അവസാനം വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്.

video
play-sharp-fill

ഏപ്രില്‍ 18 വരെ ഇപ്പോഴ്തതെ സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്. പാലക്കാട് മലമ്പുഴ ഡാം പരിസരത്താണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40 ഡിഗ്രിയാണ് താപനില. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 38 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തുന്നത്. വേനല്‍ മഴ പേരിന് പോലും ലഭിക്കാത്ത സാഹചര്യമാണ് ഏപ്രില്‍ മാസം പകുതി പിന്നിടുമ്പോഴും കേരളത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താപനില 40 ഡിഗ്രിയിലെത്തിയതോടെ പകല്‍ പുറത്തിറങ്ങാനാവാത്ത വിധം ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വേനല്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.