
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ പുതിയ ശബ്ദസന്ദേശം പുറത്തുവന്നു. എന്ത് പ്രയാസം വന്നാലും പഠനം തുടരുകയും ഡോക്ടർ ആകുകയെന്ന ലക്ഷ്യം കൈവിടില്ലെന്നും നിതിൻ സന്ദേശത്തിൽ പറയുന്നു. മുൻപ് സുഹൃത്തിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്.
മറ്റൊരു ശബ്ദസന്ദേശത്തിൽ കോളേജിൽ നിന്ന് നേരിട്ട മാനസിക പീഡനവും ഭീഷണിയും നിതിൻ പരാമർശിച്ചിരുന്നു. ചില അധ്യാപകർ പിന്തുണച്ചിരുന്നുവെങ്കിലും ചിലർ നിരന്തരം അധിക്ഷേപിക്കുകയും മാർക്ക് കുറയ്ക്കുകയും ചെയ്തുവെന്നാണ് ആരോപണം.
തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആരോപണവിധേയരായ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതോടൊപ്പം ആത്മഹത്യാ പ്രേരണ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


