
ബീഹാറിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബി.ജെ.പി മുഖ്യമന്ത്രി. നിലവില്‍ ഉപമുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ് സമ്രാട്ട് ചൗധരി ഇന്ന് അധികാരമേല്‍ക്കും. ഇന്ന് രാവിലെ 11ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖർ പങ്കെടുത്തേക്കും.
ഇതോടെ സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാണ്‍ പൂർണമായും ബി.ജെ.പിയുടെ കൈയിലാകും. രണ്ടു ദശകത്തോളം മുഖ്യമന്ത്രി കസേരയിലിരുന്ന ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാർ ഇന്നലെ മുഖ്യമന്ത്രി പദം രാജിവച്ചു.
എൻ.ഡി.എ നിയമസഭാ കക്ഷി നേതാവായി സമ്രാട്ട് ചൗധരിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. പിന്നാലെ,ഗവർണർ സയദ് അറ്റ ഹസ്നയിനെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


