പാളയം പെട്രോള്‍ പമ്പ് കവര്‍ച്ച: സിസിടിവി തെളിവുകള്‍ നിര്‍ണായകമായി; ഒന്നരലക്ഷം കവര്‍ന്ന പൊന്നാനി സ്വദേശി എറണാകുളത്ത് നിന്ന് പിടിയില്‍

Spread the love

തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ നടന്ന കവര്‍ച്ചക്കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് പിടിയിലായത്. എറണാകുളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തുകയാണ്.

video
play-sharp-fill

പെട്രോള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന ഏകദേശം ഒന്നരലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. തഫ്‌സീര്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം മുന്‍പ് നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന് നിര്‍ണായകമായി.

സംഭവദിവസം വാതില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറന്ന് അകത്തുകയറിയ പ്രതി അലമാര കുത്തിത്തുറന്ന് പണം കൈക്കലാക്കി. മോഷണത്തിന് ശേഷം ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോകാമെന്ന് കരുതിയെങ്കിലും, തെറ്റിദ്ധാരണയില്‍ മോഡം എടുത്ത് പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് എറിഞ്ഞു. പിന്നീട് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയും ചെയ്തു. മോഷണം പോയത് പമ്പിന്റെ രണ്ട് ദിവസത്തെ കളക്ഷനാണെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group