കൊടും ചൂടിൽ ശ​ബ​രി​ഗി​രി ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു;ക​ക്കി​യി​ല്‍ 35 ശ​ത​മാ​ന​വും പ​മ്പ​യി​ല്‍ 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മാ​ണ് ജ​ല​നി​ര​പ്പ്; അ​വ​ശേ​ഷി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ന്ന​ര മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​നു​ള്ള വെ​ള്ളം

Spread the love

പ​ത്ത​നം​തി​ട്ട: കനത്ത ചൂടിൽ മൂ​ഴി​യാ​ര്‍ ശ​ബ​രി​ഗി​രി​യി​ലെ ഡാ​മു​ക​ളി​ല്‍ ജ​ല നി​ര​പ്പ് അ​തി​വേ​ഗം താ​ഴു​ന്നു. ക​ക്കി​യി​ല്‍ 35 ശ​ത​മാ​ന​വും പ​മ്പ​യി​ല്‍ 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മാ​ണ് ജ​ല​നി​ര​പ്പ്.

video
play-sharp-fill

നി​ല​വി​ലു​ള്ള രീ​തി​യി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ര്‍​ന്നാ​ല്‍ പ​ര​മാ​വ​ധി ഒ​ന്ന​ര മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

985.45 മീ​റ്റ​ര്‍ ശേ​ഷി​യു​ള്ള ക​ക്കി – ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ല്‍ 961. 74 മീ​റ്റ​റും 986.33 മീ​റ്റ​ര്‍ ശേ​ഷി​യു​ള്ള പ​മ്പാ ഡാ​വി​ല്‍ 963.35 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്. വെ​ള്ള​ത്തി​ന്റെ കു​റ​വു മൂ​ലം പ​ക​ല്‍ സ​മ​യം ഉ​ത്പാ​ദ​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ര​തി​വ​ര്‍​ഷം 1338 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​യു​ടെ അ​ണ​ക്കെ​ട്ടു​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി കെ​എ​സ്ഇ​ബി കാ​ല​ങ്ങ​ളാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ല.

വ​ര്‍​ഷ​ങ്ങ​ളാ​യി ജ​ല​സം​ഭ​ര​ണി​ക​ളു​ടെ അ​ടി​ത്ത​ട്ടി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി, സ്ളൂ​യി​ഡ് വാ​ല്‍​വ് തു​റ​ന്നു​വി​ട്ട് നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ക്കാ​ത്ത​തി​നാ​ല്‍ ഡാ​മി​ന്റെ സം​ഭ​ര​ണ ശേ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക​ക്കി, പ​മ്പാ ജ​ല​സം ര​ണി​ക​ളെ 3200 മീ​റ്റ​ര്‍ നീ​ള​മു​ള്ള തു​ര​ങ്കം വ​ഴി ബ​ന്ധി​പ്പി​ച്ചാ​ണ് മൂ​ഴി​യാ​റി​ലെ പ​വ​ര്‍ ഹൗ​സി​ലേ​ക്ക് പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പു​ക​ള്‍ വ​ഴി വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ഈ ​ജ​ലം ഉ​പ​യോ​ഗി​ച്ച് ആ​റ് ജ​ന​റേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം.

എ​ന്നാ​ല്‍ ര​ണ്ട്, നാ​ല് ജ​ന​റേ​റ്റ​റു​ക​ള്‍ വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്ത ശേ​ഷം ആ​ദ്യ​മാ​യാ​ണ് ര​ണ്ടാം ന​മ്പ​ര്‍ ജ​ന​റേ​റ്റ​റി​ന്‍റെ ട​ര്‍​ബൈ​ന്‍ ഷാ​ഫ്റ്റ്, സ്‌​കേ​റ്റ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ മാ​റ്റു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​ത്