
ആലപ്പുഴ: ആലപ്പുഴയിലെ തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മരുന്ന് ഗോഡൗണിലാണ് തീ പടർന്നത്.
തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ കനത്ത പുക നിറഞ്ഞതോടെ ആളുകളിൽ പരിഭ്രാന്തിയിലാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിലുള്ള രോഗികളെ ഒഴിപ്പിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ ആർക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.



