
ആലപ്പുഴ: കായംകുളം ലൈംഗിക അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കണം.
അതേസമയം, പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സിനില്‍ സബാദിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിർദേശം നല്കി.
ഏപ്രില്‍ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തില്‍ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്.



