
വൈപ്പിൻ: മുങ്ങിമരണങ്ങള്‍ പതിവായ ഫോർട്ട് വൈപ്പിനിലെ ആർഎംപി കനാലിന്റെ കവാടത്തിനു സമീപം സുരക്ഷാ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചു.
കടലില്‍ ഇറങ്ങി കുളിക്കരുത് കടല്‍ അപകടകാരിയാണെന്ന് കാണിച്ചുള്ള ബോർഡുകള്‍ പൊതുപ്രവർത്തകനായ ജോണി വൈപ്പിന്റെ നേതൃത്വത്തില്‍ സ്ഥലവാസികളുടെയും മുളവുകാട് പോലീസിന്റെയും സഹകരണത്തോടെയാണ് സ്ഥാപിച്ചത്.
കനാല്‍ വന്നുചേരുന്ന കൊച്ചി അഴിമുഖത്ത് കുളിക്കാൻ ഇറങ്ങി കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നാലുപേരാണ് മുങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം എട്ടിനു കൂട്ടുകാരുമായി ഇവിടെ കുളിക്കാൻ ഇറങ്ങിയ കൊച്ചി ചുള്ളിക്കല്‍ പടയാട്ടില്‍ ജോസഫ് ഷൈന്റെ മകൻ ജോയല്‍ ആന്റണി (16) എന്ന വിദ്യാർഥിയാണ് പട്ടികയില്‍ അവസാനത്തേത്.



