
മുംബൈ: ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് തടയിടാൻ റെയിൽവേ പുറത്തിറക്കിയ പുതിയ ടിക്കറ്റിംഗ് ആപ്പായ ‘റെയിൽ വൺ’ അധികൃതർക്ക് തന്നെ തലവേദനയാകുന്നു.
ജിയോ-ഫെൻസിംഗ് സാങ്കേതികവിദ്യയിലെ തകരാർ മൂലം ഓടിക്കൊണ്ടിരിക്കുന്ന ലോക്കൽ ട്രെയിനിലിരുന്നും ഇപ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇത് ടിക്കറ്റ് പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോൾ മാത്രം ടിക്കറ്റെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നു.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വികസിപ്പിച്ച ഈ ആപ്പ്, റെയിൽവേ സ്റ്റേഷൻ പരിസരത്തോ നിശ്ചിത ദൂരപരിധിയിലോ ഉള്ളവർക്ക് മാത്രമേ ടിക്കറ്റ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ മാർച്ചിൽ ആരംഭിച്ച ഈ സാങ്കേതിക തകരാർ മുംബൈയിലെ സബർബൻ റെയിൽ ശൃംഖലയെ വല്ലാതെ ബാധിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്യാണിലേക്ക് പോവുകയായിരുന്ന എസി ലോക്കൽ ട്രെയിനിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പലരും ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റെടുത്ത വിവരം റെയിൽവേ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.



