മു​ണ്ട​ക്ക​യ​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു; ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങൾ

Spread the love

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യ​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു.
ഇ​ടു​ങ്ങി​യ റോ​ഡി​ൽ വാ​ഹ​ന​പ്പെ​രു​പ്പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​ത്. കു​ട്ടി​ക്കാ​നം മു​ത​ൽ മു​ണ്ട​ക്ക​യം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്.

video
play-sharp-fill

മു​ണ്ട​ക്ക​യം മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഏ​റ്റ​വും അ​ധി​കം അ​പ​ക​ട​വ​ള​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്.

കഴിഞ്ഞദിവസം പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പം ആ​റ് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ലെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. മു​ന്നി​ൽ പോ​യ വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തോ​ടെ പി​ന്നാ​ലെ വ​ന്ന അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. പെ​രു​വ​ന്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

മു​ണ്ട​ക്ക​യം മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള റോ​ഡ് കു​ത്തി​റ​ക്ക​വും കൊ​ടും​വ​ള​വും നി​റ​ഞ്ഞ​താ​ണ്. അ​വ​ധി​ക്കാ​ലം​കൂ​ടി‍​യാ​യ​തോ​ടെ വാ​ഗ​മ​ൺ, പാ​ഞ്ചാ​ലി​മേ​ട്, തേ​ക്ക​ടി അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ക്ക് ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

എന്നാൽ വാഹനപ്പെരുപ്പത്തിനനുസരിച്ച് വേണ്ടത്ര ക്രമീകരണങ്ങൾ ഇവിടെ നടപ്പിലാക്കിയിട്ടില്ല. പ​ഴ​യ കെ​കെ റോ​ഡ് ദേ​ശീ​യ​പാ​ത​യാ​യി നാ​മ​ക​ര​ണം ചെ​യ്ത​ത​ല്ലാ​തെ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ക​യോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.