
ചിക്കമംഗലൂരു: ചിക്കമഗലൂരുവിൽ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കർണാടക പൊലിസ്.
കുട്ടിയുടെ മരണം സംബന്ധിച്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര അറിയിച്ചതിന് പിന്നാലെയാണ് ചിക്കമഗലൂരു ജില്ലാ പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ പൊലിസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഇന്ന് ഫോറൻസിക് വിദഗ്ധരുൾപ്പെടുന്ന സംഘം സ്ഥലത്തെത്തും. മരണത്തിൽ കുടുംബം ഉന്നയിച്ച സംശങ്ങൾ ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലിസ് സൂപ്രണ്ട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. കുട്ടിയെ കാണാതായ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികളെ കുറിച്ചും പരിശോധന നടത്തുമെന്നു സൂപ്രണ്ട് അറിയിച്ചു. 4
കുട്ടി കാൽ തെന്നി താഴ്ചയിലേക്ക് പതിഞ്ഞതാണെന്ന സംശയവും ചിലർ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. അതേസമയം, കുട്ടിയുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി.
രാത്രി വൈകിയും ചിക്കമഗലൂർ ജില്ല ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഡെപ്യൂട്ടി കമ്മിഷണർ പ്രത്യേക ഉത്തരവ് നൽകിയിരുന്നു.



