ക​ടു​വ​ഭീ​തി ഒഴിയാതെ ത​ല​യാ​ർ തേ​യി​ല എ​സ്റ്റേ​റ്റ്; ര​ണ്ട് പ​ശു​ക്ക​ളെ കൊ​ന്നു; മൂ​ന്ന് മാ​സ​ത്തി​നി​ടെ കടുവയെടുത്തത് 21 പ​ശു​ക്ക​ളെ

Spread the love

മ​റ​യൂ​ർ: ത​ല​യാ​ർ തേ​യി​ല എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും ക​ടു​വ​ഭീ​തി. കോ​ഫി സ്റ്റോ​ർ ഡി​വി​ഷ​നി​ലെ പു​തു​ല​യ​ത്ത് താ​മ​സി​ക്കു​ന്ന മ​ണി​യു​ടെ ര​ണ്ട് പ​ശു​ക്കി​ടാ​ക്ക​ളാ​ണ് വ്യാ​ഴാ​ഴ്ച ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

video
play-sharp-fill

തേ​യി​ല​ക്കാ​ട്ടി​ൽ തീ​റ്റ​യ്ക്കാ​യി വി​ട്ടി​രു​ന്ന പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. രാ​വി​ലെ ഒ​രു പ​ശു​വി​ന്‍റെ ജ​ഡ​വും രാ​ത്രി​യോ​ടെ മ​റ്റൊ​രു പ​ശു​വി​ന്‍റെ ജ​ഡ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൂ​ന്ന് മാ​സ​ത്തി​നി​ടെ 21 പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ന്ന ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ നേ​ര​ത്തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ച് 31ന് ​പാ​മ്പ​ൻ മ​ല​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ അ​ഞ്ച് വ​യ​സു​ള്ള ഒ​രു ആ​ൺ​ക​ടു​വ​യെ പി​ടി​കൂ​ടി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ക​ടു​വ​യി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ൽ പ​ല തൊ​ഴി​ലാ​ളി​ക​ളും പ​ശു​വ​ള​ർ​ത്ത​ലി​ലേ​ക്ക് തി​രി​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ ഭീ​തി​പ​ട​ർ​ന്നു. പാ​മ്പ​ൻ മ​ല, കോ​ഫി സ്റ്റോ​ർ, ച​ട്ട​മൂ​ന്നാ​ർ മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യു​ടെ ശ​ല്യം തു​ട​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

കൂ​ടു​ത​ൽ ക​ടു​വ​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്നും അ​വ​യെ പി​ടി​കൂ​ടാ​ൻ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്, ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.