
കോഴിക്കോട്: അനൗണ്‍സ്മെന്റ് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ.
ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗണ്‍സ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയില്‍ പറയുന്നു. പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് ഏറെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എല്‍ഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് എല്‍ഡിഎഫ് അല്ല. ഇടതുപക്ഷം അങ്ങനെയൊരു അനൗണ്‍സ്മെൻ്റ് നടത്തിയിട്ടില്ല. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകള്‍ ഉള്‍പ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നല്‍കാനും തയ്യാറാണെന്നും ടിപി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായാണ് ടിപി മറുപടി നല്‍കിയത്. മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായ ടിപി രാമകൃഷ്ണന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ഫാത്തിമ തെഹ്ലിയയുടെ സ്ഥാനാർഥിത്വം.







