അമൃത് ഭാരത് ട്രെയിനിന് നവരൂപം: ആകര്‍ഷക ഡിസൈനും എച്ച്‌എല്‍3 അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി സാമ്പിള്‍ കോച്ച്‌; പരിശോധന നടത്തി അശ്വിനി വൈഷ്‌ണവ്

Spread the love

ന്യൂഡല്‍ഹി: അമൃത് ഭാരത് ട്രെയിനിന്റെ നവീകരിച്ച സാമ്പിള്‍ കോച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പരിശോധിച്ചു. യാത്രക്കാരുടെ സൗകര്യവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്ന രീതിയിലാണ് കോച്ചുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

video
play-sharp-fill

പുതിയ കോച്ചുകളില്‍ സുഖപ്രദമായ സീറ്റുകള്‍, ആകര്‍ഷകമായ കളര്‍ പാറ്റേണുകള്‍, പിവിസി ഫ്ലോറിംഗ്, റെക്സിന്‍ ബെര്‍ത്തുകള്‍, ലഘുഭക്ഷണ മേശകള്‍, കർട്ടനുകള്‍, ശുചിത്വമുള്ള ടോയ്‌ലറ്റ് ഏരിയകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കോച്ചുകള്‍ നവീകരിച്ചാണ് സാമ്പിള്‍ കോച്ച്‌ തയ്യാറാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

‘എച്ച്‌എല്‍3’ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വസ്തുക്കളാണ് കോച്ചുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്യന്‍ നിലവാരത്തിലുള്ള ഈ മാനദണ്ഡം യാത്രക്കാരുടെ സുരക്ഷയും ദീർഘകാല ഉപയോഗവും ഉറപ്പാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസി ഇതര യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സിസിടിവി, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ബയോ-വാക്വം ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കുന്നത്.