ഒളിബിക്സ് ലക്ഷ്യമാക്കി കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള വൻ പദ്ധതികൾ പാലായിൽ നടപ്പിലാക്കുമെന്ന് മാണി സി കാപ്പൻ: പര്യടന സമാപനവും റോഡ് ഷോയും ഇന്ന് വൈകുന്നേരം

Spread the love

പാലാ :പാലായുടെ കായിക ആധിപത്യം പുനസ്ഥാപിക്കുമെന്നും ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഒളിബിക്സ് ലക്ഷ്യമാക്കി കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ പാലായിൽ നടപ്പിലാക്കുമെന്ന് മാണി സി കാപ്പൻ പ്രസ്താവിച്ചു.

video
play-sharp-fill

പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ദേശീയ കായിക വേദി സംഘഠിപ്പിച്ച കായിക താരങ്ങളുടെ യോഗത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. വി സി പ്രിൻസ് അധ്യക്ഷത വഹിച്ചു.

അഡ്വ ബിജു പുന്നത്താനം യോഗം ഉൽഘടനം ചെയ്തു. അഡ്വ സന്തോഷ്‌ മണർകാട്ടു, അഡ്വ ബിനു പുളിക്കകണ്ടo,ജിമ്മി താഴത്തു, അലക്സ്‌ വി സി, സുരേഷ് ബാബു, ജോയ് പാലത്തു, വി സി ജെയിംസ്, ബിനു എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്ന് സമാപനം

പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനവും റോഡ് ഷോയും ഇന്ന് വൈകുന്നേരം നടക്കും.

ബൈപ്പാസിന്റെ കടപ്പാട്ടൂർ ഭാഗത്തുനിന്ന് വൈകുന്നേരം 6.30ന് പരിപാടികൾ ആരംഭിക്കും.

പരിപാടിയിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.