സ്വര്‍ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല; കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

Spread the love

തിരുവനന്തപുരം: നല്ല ഭൂരിപക്ഷത്തില്‍ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ.

video
play-sharp-fill

രാഷ്ട്രീയ ഭേദമന്യേ ജനം ഒപ്പം നില്‍ക്കും.
സ്വർണക്കൊള്ള വിവാദം ഏശില്ല. ‘പോറ്റിയെ കേറ്റിയെ’ എത്ര പാടിയാലും അത് ജനങ്ങളെ സ്വാധീനിക്കില്ല. വ്യക്തിപരമായ ആരോപണം ഏറെ വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. സാധാരണക്കാരുടെ വോട്ടർമാർ തനിക്കൊപ്പം നില്‍ക്കും. ‘പോറ്റിയെ കേറ്റിയെ’ പാട്ട് എത്ര പാടിയാലും ഏശില്ല. സ്വർണ്ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. അതില്‍ വിഷമമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബവും വേദനിച്ചു. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ വസ്തുതകള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയിലും കടകംപള്ളി പ്രതികരിച്ചു. ഒപ്പം ഫോട്ടോയെടുക്കാൻ വരുന്ന ആരെയും തടയാറില്ലെന്നായിരുന്നു വിശദീകരണം.