
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കടന്നല് കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തൊഴിലാളിയായ മുരുകനും കുത്തേറ്റു. മുരുകനെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബ്രഹ്മണ്യൻ്റെ ഉടുമ്പൻചോലയിലുള്ള ഏലത്തോട്ടത്തില്‍ ഇരുവരും ജോലി ചെയ്യവേയാണ് സംഭവം.
ഇതിനിടയില്‍ കടന്നല്‍ക്കൂട് ഇളകി കടന്നല്‍ക്കൂട്ടം ഇരുവരെയും കുത്തുകയായിരുന്നു. മുരുകൻ ഓടി രക്ഷപ്പെട്ടെങ്കിലും ശരീരമാസകലം കുത്തേറ്റു. ശരീരത്തില്‍ വ്യാപകമായി കുത്തേറ്റ സുബ്രഹ്മണ്യൻ ബോധം നഷ്ടപ്പെട്ട് ഏലത്തോട്ടത്തില്‍ വീണു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


