
2016ല്‍ നേമത്ത് ബിജെപി വിജയിച്ചത് യു ഡി എഫ് -ബി ജെ പി ധാരണയിലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തൃശൂരിലും ബി ജെ പി- യുഡിഎഫ് സഹകരണം ആവർത്തിച്ചു. ബിജെപിയുമായി ഡീല്‍ ഉണ്ടാക്കാവുന്ന പാർട്ടിയാണ് സി പി ഐ എം എന്ന് വിശ്വസിക്കുന്നവർ രാഷ്ട്രീയ സാക്ഷരതയില്ലാത്തവരാണ്. ഇതെല്ലാം മറച്ചുവെയ്ക്കാനാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് അസ്തിത്വ പ്രശ്നം നേരിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


