Spread the love

തിരുവനന്തപുരം: തിരുവനന്തപുരം താന്നിമൂട്ടില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം.

video
play-sharp-fill

അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും വീടിന് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു.

ഗൃഹനാഥനും മകനുമാണ് അപകടത്തില്‍ പരിക്കേറ്റത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. വീട്ടിലെ അടുക്കളയില്‍ ഉണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
അപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ അടുക്കളയിലുണ്ടായ ഉപകരണങ്ങളും മറ്റുസാധനങ്ങളും കത്തിയമർന്നു. കിടപ്പുമുറിയടക്കം തകർന്നിട്ടുണ്ട്. ഗുരുതരമായ പൊള്ളലേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.