
പാലക്കാട്: കെഎസ്‌ആർടിസി ബസില്‍ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.
സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.
എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോണ്‍, കുമ്പളം സ്വദേശി ജിതിൻ കെ എസ് എന്നിവരാണ് പിടിയിലായത്.
ഒറീസയില്‍ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ വാളയാറില്‍ വെച്ചാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്തെ ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



