‘എല്ലാ മേഖലയും രക്ഷപ്പെടുന്നത് ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ’; എൽഡിഎഫ് തന്നെ അധികാരത്തിൽ വരണമെന്ന് കെആർ മീര

Spread the love

സംസ്ഥാനത്തെ എല്ലാ മേഖലകളും രക്ഷപ്പെടുന്നത് ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ മാത്രമാണെന്ന് എഴുത്തുകാരി കെആർ മീര. പി രാജീവിൻ്റെ പ്രചരണ പരിപാടിയിൽ കൊച്ചിയിൽ വച്ചാണ് ഇടത് സർക്കാരിനെ പ്രശംസച്ചുകൊണ്ട് കെആർ മീര പ്രസംഗിച്ചത്. പി രാജീവ്‌ സ്ത്രീ വിരുദ്ധതകൾക്ക് എതിരാണ്. അദ്ദേഹം സ്ത്രീകൾക്ക് എതിരായ പ്രസ്ഥാനവനകൾ നടത്താറില്ല. മറ്റു വായനക്കാരായ ഗാന്ധിയൻ രാഷ്ട്രീയക്കാർ അങ്ങനെയല്ല. സ്ത്രീകൾക്കെതിരെ സംസാരിക്കുന്ന യുവ തുർക്കികൾക്കെതിരെ അവരുടെ മുതിർന്ന നേതാക്കൾ ഒന്നും പറയാറില്ല എന്നും കെആർ മീര വിമർശനമുന്നയിച്ചു.

video
play-sharp-fill

വേറിട്ട് ചിന്തിപ്പിക്കുന്ന എഴുത്തുകാരി ആകാൻ ആഗ്രഹമില്ല. വികസനത്തിനു ഇടതുപക്ഷ മുന്നണി അല്ലാതെ മറ്റൊന്നില്ല. എൽഡിഎഫ് തന്നെ അധികാരത്തിൽ വരണം. ഇടതുപക്ഷം ജയിച്ച തിരഞ്ഞെടുപ്പാണ്. വലിയ മാറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പൂർണമായി തകർന്നിടത്ത് നിന്നാണ് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം ഇടതുപക്ഷ സർക്കാർ മാറ്റം കൊണ്ടുവന്നത്. ഇനി ഒരു സർക്കാറിനും ഉദാസീനമായി കേരളം ഭരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. പതിനാറാം നൂറ്റാണ്ടിലേക്ക് വീണ്ടും തിരിച്ചുപോകണമോ എന്ന് ആലോചിക്കണമെന്ന് അവർ പറഞ്ഞു.