സി.പി.ഐയ്‌ക്കു വീണ്ടും തിരിച്ചടിയായി വൈക്കം മുന്‍ എം.എല്‍.എ പി. നാരായണന്റെ ഭാര്യ രാധയും മകന്‍ അനില്‍കുമാറും ബി.ജെ.പിയില്‍ ചേര്‍ന്നു.

Spread the love

കോട്ടയം: സി.പി.ഐയ്‌ക്കു വീണ്ടും തിരിച്ചടിയായി വൈക്കം മുന്‍ എം.എല്‍.എ പി. നാരായണന്റെ ഭാര്യ രാധയും മകന്‍ അനില്‍കുമാറും ബി.ജെ.പിയില്‍ ചേര്‍ന്നു.
നാരായണന്റെ അവസാന നാളുകളില്‍ പാര്‍ട്ടിയോ പാര്‍ട്ടി പ്രവര്‍ത്തകരോ പോലും തിരിഞ്ഞുനോക്കിയില്ലെന്ന്‌ ആരോപിച്ചാണു കുടുംബം പാര്‍ട്ടി വിട്ടത്‌.

video
play-sharp-fill

വിശ്വസിച്ച പാര്‍ട്ടി അദ്ദേഹത്തെയും കുടുംബത്തെയും ചതിച്ചപ്പോള്‍ തങ്ങളെ ചേര്‍ത്തുപിടിച്ചത്‌ കെ. അജിത്തും ബി.ജെ.പി. പ്രവര്‍ത്തകരുമാണെന്നും രാധ വ്യക്‌തമാക്കി.

‘സി.പി.ഐയ്‌ക്കു വേണ്ടി രാപകല്‍ വ്യത്യാസമില്ലാതെ പണിയെടുത്ത നാരായണന്‍ എ.ഐ.വൈ.എഫില്‍ പ്രവര്‍ത്തിക്കുന്ന സമയത്തു തലച്ചുമടെടുത്തു നിയമസഭാ മന്ദിരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍പോലും പങ്കാളിയായിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടബാധ്യതയാല്‍ വീട്‌ ജപ്‌തി ചെയ്‌തു. മൂത്തമകന്‍ കടുത്ത വൃക്കരോഗി. നല്ലവരായ പൊതുജനങ്ങളുടെയും മറ്റും കാരുണ്യത്താലാണ്‌ ജിവിതം മുന്നോട്ടുകൊണ്ടുപോകുന്നത്‌.

ഈ അവസ്‌ഥകളില്‍ കെ. അജിത്‌ തങ്ങളെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്‌’-അവര്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയില്‍നിന്നാണ്‌ രാധയും അനില്‍കുമാറും ബി.ജെ.പി. അംഗത്വമെടുത്തത്‌..