നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; മാസം 20,000 സ്റ്റൈപ്പന്റ്; ഏപ്രില്‍ 15നകം അപേക്ഷിക്കണം

Spread the love

തിരുവനന്തപുരം: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)യില്‍ ഇന്റേണ്‍ഷിപ്പ് അവസരം. രണ്ട് മാസത്തേക്കുള്ള പ്രോഗ്രാമിന് രാജ്യത്തുടനീളം ഒഴിവുകള്‍ വന്നിട്ടുണ്ട്.

video
play-sharp-fill

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.

തസ്തിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എന്‍എച്ച്‌എഐ) സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. മെയ് 4 മുതല്‍ ജൂലൈ 5 വരെയാണ് പ്രോഗ്രാം കാലാവധി.

പ്രോഗ്രാമിനെക്കുറിച്ച്‌

തിരഞ്ഞെടുക്കുന്ന ഇന്റേണുകള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സുകളിലും, ഫീല്‍ഡ് ഓഫീസുകളിലും പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ പരിശീലനം നേടാം. രാജ്യത്തുടനീളമുള്ള ദേശീയപാത പദ്ധതികളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗികാനുഭവം നല്‍കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്, ഡാറ്റാ സയന്‍സ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിഷയങ്ങളിലും, നിയമം (ബിഎ എല്‍എല്‍ബി), കൊമേഴ്സ്, സയന്‍സസ് (ബിഎ/ബികോം/ബിഎസ്സി), മാനേജ്മെന്റ് (എച്ച്‌ആര്‍, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് എംബിഎ), മാസ് കമ്മ്യൂണിക്കേഷന്‍, ലൈബ്രറി സയന്‍സ് തുടങ്ങിയ സാങ്കേതികേതര മേഖലകളിലും ഇന്റേണ്‍ഷിപ്പ് അവസരങ്ങളുണ്ട്.

എന്‍ ഐ ആര്‍ എഫ് റാങ്കിംഗ് ഉള്ള സ്ഥാപനങ്ങള്‍, പ്രമുഖ നിയമ സര്‍വ്വകലാശാലകള്‍, മുന്‍നിര മാനേജ്‌മെന്റ് സ്‌കൂളുകള്‍, മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള മികച്ച സ്ഥാപനങ്ങളിലെ മുഴുവന്‍ സമയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.

സ്‌റ്റൈപ്പന്റ്

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റായി 20000 രൂപ അനുവദിക്കും. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ NHAI യുടെ ഇന്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അക്കാദമിക്, വ്യക്തിഗത വിവരങ്ങളും, താല്‍പര്യമുള്ള പ്രൊജക്‌ട് ലൊക്കേഷനുകളും അപേക്ഷയില്‍ രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ എന്‍എച്ച്‌എഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പോര്‍ട്ടല്‍: https://internshipsatnhai.digitalindiacorporation.in/