
തിരുവനന്തപുരം: പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു.
പട്ടിക തയ്യാറാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സര്‍ട്ടിഫിക്കറ്റ് നല്കി പിആര്‍ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.
പി.എസ്.സി പുറത്തിറക്കിയ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധവും ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും അടക്കം ആളുകള്‍ ഇടം നേടിയിട്ടുണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ ആരോപണം.






