
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്.
വിജയ്ക്ക് 515.73 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 5 വർഷത്തെ വിജയ്‍യുടെ വരുമാനം 734.4 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.അതേ സമയം ആൾക്കൂട്ടം നിയന്ത്രണാതീതം ആകുമെന്ന് വ്യക്തമായതോടെ വിജയ്‍യുടെ ചെന്നൈയിലെ ഇന്നത്തെ പ്രചാരണയോഗം റദ്ദാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയ്‍യുടെ വേദികളിൽ നിന്ന് പൊലീസ് പിന്മാറുന്നതായി ടിവികെ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ടിവികെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.



