കോട്ടയത്ത് പൂഞ്ഞാർ ഒഴികെയുള്ള യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റികളിൽ നിന്നും ഒഴിവാക്കിയതിൽ അമർഷം രേഖപ്പെടുത്തി തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗം; അവസരം ലഭിച്ചില്ലെങ്കിൽ യുഡിഎഫിന് വോട്ടു ചെയ്യില്ല; സഹകരിച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ നേതൃത്വം തയ്യാറല്ലെങ്കിൽ മന:സാക്ഷി വോട്ടിന് നിർബന്ധിതരാവുമെന്ന് നേതാക്കൾ

Spread the love

ഏറ്റുമാനൂർ: തൃണമൂൽ കോൺഗ്രസ്സിന് കോട്ടയത്ത് പൂഞ്ഞാർ ഒഴികെയുള്ള യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റികളിൽ നിന്നും ഒഴിവാക്കിയതിൽ തൃണമൂൽ കോൺഗ്രസ്സ് ജില്ലാ നേതൃയോഗം അമർഷം രേഖപ്പെടുത്തി.

video
play-sharp-fill

പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ യുഡിഎഫിന് വോട്ടു ചെയ്യില്ലെന്ന് നേതാക്കൾ പറഞ്ഞു.സഹകരിക്കുവാൻ കാേട്ടയം ജില്ലയിലെ യുഡിഎഫ് നേതൃത്വം തയ്യാറല്ലെങ്കിൽ മന:സാക്ഷി വോട്ടിന് തങ്ങൾ നിർബന്ധിതരാവുമെന്ന് ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടു.

തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ നേതാക്കളെ സമാശ്വസിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും നേതാക്കൾ അയയുവാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം എടുക്കാമെന്ന സജി മഞ്ഞക്കടമ്പിലിൻ്റെ ഉറപ്പിനു ശേഷമാണ് കമ്മറ്റി പിരിഞ്ഞത്.

ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ യാേഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.എം.എം ഖാലിദ്, നാേബി ജോസ്, സന്താേഷ് മൂക്കിലക്കാട്ട്, വിപിൻ രാജു ശൂരനാടൻ , അഫ്സൽ കാഞ്ഞിരപ്പള്ളി, സന്തോഷ് വള്ളോങ്കുഴി, ബിജു കണിയാമല, ബിജു തോട്ടത്തിൽ, വർഗ്ഗീസ് സ്കറിയ,

വി.ജി രമേശ്, അബ്ദുൾകലാം പി.എൻ , ബെെജു മാടപ്പാട്, , ശ്രീലക്ഷ്മി പാല, സോണി നരിക്കുഴി, രാജേഷ് ചെമ്പ്, ജോയി സബാസ്റ്റ്യൻ, സുരേഷ്ബാബു പി.ബി, പ്രിൻസ് ജെ ഫിലിപ് , കെ.എം കുര്യൻ, ശ്രീധരൻ നട്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.