അണ്ടർ 23 മത്സരത്തിൽ ബൂട്ടാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; ഗോളടിച്ച് മലയാളി താരം അജ്‌സൽ;മാർച്ച് 31 നടക്കുന്ന ഫൈനലിൽ ഇന്ത്യ തജിക്കിസ്താനെ നേരിടും

Spread the love

യുപിയ: അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബൂട്ടാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. യുപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം.

video
play-sharp-fill

സുഹൈൽ ഭട്ട് ഇരട്ട ഗോളുമായി(51,81) തിളങ്ങി. റിക്കി ഹവോബം(43), തൊംബ ഹവോബം(79), മലയാളി താരം മുഹമ്മദ് അജ്‌സൽ(85) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ.

നൗഷാദ് മൂസയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യ ആദ്യ പകുതിയിൽ തന്നെ മികച്ച നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒരു ഗോൾ മാത്രമാണ് നേടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പകുതിയിൽ അതേ ഇൻഡന്റിൽ കുതിച്ച ബ്ലൂസ് നാല് ഗോൾ കൂടി നേടി പട്ടികപൂർത്തിയാക്കുകയായിരുന്നു. മാർച്ച് 31 നടക്കുന്ന ഫൈനലിൽ ഇന്ത്യ തജിക്കിസ്താനെ നേരിടും