Spread the love

കോഴിക്കോട്: പേയ്മെന്റ് ആപ്പായ ഫോണ്‍പേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

video
play-sharp-fill

വടകര റെയിൽവെ സ്റ്റേഷനിൽ വച്ച് യുവതികളിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജിനെയും ഹജ്സൽ ഹമീനെയും സൈബർ ക്രൈം പൊലീസ് പിടികൂടിയത്.

പേയ്മെന്റ് ആപ്പായ ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി. യുവതികളിൽ നിന്നും പണം വാങ്ങിയ ശേഷം ഫോൺപേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തിരികെ അയച്ചതായി സ്ക്രീൻ ഷോട്ട് കാണിച്ച് യുവാക്കൾ മുങ്ങാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തിരികെ അയക്കാതെ ആപ്ലിക്കേഷനിൽ ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന തരത്തിൽ കൃത്രിമമായി തയ്യാറാക്കിയ ഇൻ്റർഫേസ് ഉപയോഗിച്ച് ഇരകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പ്രതികളുടെ രീതി.

ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതികൾ സംഭവം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സൈബർ ക്രൈം പൊലീസെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.