യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിമുതൽ പൈസ പോകും; ട്രെയിൻ ടിക്കറ്റ് റദ്ദാക്കല്‍ നിയമങ്ങളില്‍ മാറ്റവുമായി റെയില്‍വേ; മാറ്റം ഏപ്രില്‍ ഒന്ന് മുതല്‍

Spread the love

ഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ലഭിക്കുന്ന റീഫണ്ട് തുകയുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയില്‍വേ ഏർപ്പെടുത്തിയ പരിഷ്കാരങ്ങള്‍ 2026 ഏപ്രില്‍ 1, ഏപ്രില്‍ 15 എന്നീ തീയതികള്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

video
play-sharp-fill

സാധാരണ റിസർവേഷൻ ടിക്കറ്റുകളെയാണ് പുതിയ മാറ്റം ബാധിക്കുന്നത്. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നതും ഏജന്റുമാരുടെ കൃത്രിമത്വങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമയക്രമവും നിരക്കുകളും റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ മാത്രമേ ഇനി മുതല്‍ റീഫണ്ട് ലഭിക്കൂ. നേരത്തെ ഇത് 4 മണിക്കൂർ ആയിരുന്നു. കൂടാതെ, പരമാവധി റീഫണ്ട് ലഭിക്കുന്നതിനായുള്ള സമയപരിധി 48 മണിക്കൂറില്‍ നിന്നും 72 മണിക്കൂറായി ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ കുറഞ്ഞ ക്യാൻസലേഷൻ ചാർജ് മാത്രം ഈടാക്കി ബാക്കി തുക തിരികെ ലഭിക്കും.

72 മണിക്കൂർ മുതല്‍ 24 മണിക്കൂർ വരെയുള്ള സമയത്താണെങ്കില്‍ ടിക്കറ്റ് തുകയുടെ 25 ശതമാനവും, 24 മണിക്കൂർ മുതല്‍ 8 മണിക്കൂർ വരെയുള്ള സമയത്താണെങ്കില്‍ 50 ശതമാനവും റെയില്‍വേ ഈടാക്കും.