Spread the love

സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രത്തെ ഒട്ടുമിക്ക പ്രേക്ഷകർക്കെല്ലാം ഇഷ്ടമാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് സിബിഐ സീരിസ്. ഈ സീരിസിൽ ഇതുവരെ അഞ്ച് സിനിമകൾ ആണ് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകളും വലിയ വിജയമാണ് നേടിയത്. സിബിഐ സീരിസിലെ ആറാമത്തെ സിനിമ പുറത്തുവരാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിൽ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കെ മധു.

video
play-sharp-fill

സിനിമ ഉടനെ പ്രതീക്ഷിക്കാം എന്നാണ് ഒരു പൊതുപരിപാടിയിൽ വെച്ച് കെ മധു പറഞ്ഞത്. ആദ്യ അഞ്ച് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക. രേഖാചിത്രം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോ ആകും ഈ ആറാം ഭാഗം ഒരുക്കാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല. സിബിഐയുടെ ആദ്യ അഞ്ച് ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് കെ മധു ആണ്. എസ്എൻ സ്വാമി ആണ് ഈ സീരിസിലെ എല്ലാ സിനിമകളുടെയും തിരക്കഥ ഒരുക്കിയത്.