ട്രെയിനില്‍ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Spread the love

കണ്ണൂർ: ട്രെയിനില്‍ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. കണ്ണൂർ റെയില്‍വേസ്റ്റേഷനിലായിരുന്നു സംഭവം.

video
play-sharp-fill

റെയില്‍വേ ജീവനക്കാരനായ പ്രതി ഉത്തർപ്രദേശ് സ്വദേശി നൻഹക്കിനെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബത്തോടൊപ്പമാണ് പത്തുവയസുകാരി യാത്രചെയ്തിരുന്നത്. ട്രെയിൻ കണ്ണൂർ റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ അമ്മ വെള്ളമെടുക്കാനായി പുറത്തിറങ്ങി. ഈ സമയം പെണ്‍കുട്ടിയുടെ അടുത്തെത്തിയ നൻഹക്ക് ഉപദ്രവിക്കുകയായിരുന്നു.

തുടർന്ന് ഇയാള്‍ സ്ഥലത്തുനിന്ന് മുങ്ങി. തിരികെയെത്തിയ അമ്മയോട് ഉപദ്രവം നേരിട്ടകാര്യം പെണ്‍കുട്ടി പറഞ്ഞു.അമ്മ ഉടൻതന്നെ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. അവർ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. നൻഹക്കിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.