വന്ദേ ഭാരത് എക്സ്പ്രസിൽ ഗുണമേന്മയില്ലാത്ത ഭക്ഷണം വിതരണം ചെയ്ത സംഭവം: ഐആർസിടിസിക്ക് 10 ലക്ഷം പിഴ; കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

Spread the love

പാറ്റ്ന: വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാർക്ക് മോശം ഭക്ഷണം നല്‍കിയ സംഭവത്തില്‍ ഐആർസിടിസിക്ക് റെയില്‍വേ 10 ലക്ഷം രൂപ പിഴ ചുമത്തി. ഈ മാസം 15-ന് പാറ്റ്ന–ടാറ്റാനഗർ വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം ഉണ്ടായത്.

video
play-sharp-fill

ട്രെയിനില്‍ ലഭിച്ച ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് ഒരു യാത്രക്കാരൻ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനയില്‍ കാറ്ററിംഗ് സേവനത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതായി റെയില്‍വേ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് കാറ്ററിംഗ് സേവനം നിര്‍വഹിച്ച കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു. പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിഷയത്തിൽ വലിയ ചര്‍ച്ചയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group