ഗുരുവായൂരില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശന നിയന്ത്രണം; വിശദാംശങ്ങള്‍ ഇങ്ങനെ….

Spread the love

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശനത്തിന് നിയന്ത്രണം.

video
play-sharp-fill

ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അന്നേ ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപദേവശുദ്ധി ചടങ്ങുകള്‍ ഏപ്രില്‍ 4,5,6 തീയതികളില്‍ നടക്കും.