കള്ളുഷാപ്പില്‍ കീരിയിറച്ചി കറിവച്ച്‌ വില്പന നടത്തി; രണ്ട് പേർ വനംവകുപ്പിൻ്റെ പിടിയിൽ

Spread the love

വടക്കഞ്ചേരി: കള്ളുഷാപ്പില്‍ കീരിയിറച്ചി കറിവച്ച്‌ വില്പന നടത്തിയ ഷാപ്പിലെ സഹായിയേയും കീരിയെ കെണിവച്ച്‌ പിടികൂടിയ ആളെയും വനം വകുപ്പ് പിടികൂടി.

video
play-sharp-fill

മമ്പാട് സ്വദേശികളായ ചന്ദ്രൻ, ആറുമുഖൻ എന്നിവരെയാണ് പിടികൂടിയത്. മമ്പാട് കള്ളു ഷാപ്പിലായിരുന്നു സംഭവം.

ആലത്തൂർ റേഞ്ച് ഓഫീസർ എൻ.സുബൈറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വടക്കഞ്ചേരി സെക്ഷൻ റേഞ്ച് ഓഫീസർ സലീമിന്റെ നേതൃത്വത്തില്‍ ഷാപ്പില്‍ പരിശോധന നടത്തി കീരിയിറച്ചി കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗലം ഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം തുടർ നടപടികള്‍ സ്വീകരിച്ച്‌ ആലത്തൂർ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.