
കോട്ടയം: ജില്ലയിൽ നാളെ (25/03/ 2026)കിടങ്ങൂർ,തെങ്ങണ,പാമ്പാടി, കുമരകം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂവള്ളോർക്കുന്നു, അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി
ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി സി എസ് ഐ, വൃന്ദാവൻ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെയും ഗ്രാമറ്റം ഭാഗത്ത് 1pm വരെയും വൈദ്യുതി മുടക്കുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HTലൈൻ വർക്ക് നടക്കുന്നതിനാൽ ഉസ്മാൻ കവല,വായനശാല , അയ്യംമാത്ര ,മാരുതി , പുതുക്കാട് 50, മാടപ്പള്ളിക്കാട് ,വട്ടക്കളം , പള്ളിച്ചിറ ,എംആർഎഫ് ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.00 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടുവാക്കുഴി, പുത്തൻപുരയിൽ, വെട്ടിയിൽ, മൂരിക്കാട്ട് കൺട്രാമറ്റം, വെള്ളുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ Kuzhumpally ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തുരുത്തിപ്പള്ളി, കാന, tapioca, മന്നത്തുകടവ്, ഈസ്റ്റ് വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.









