മുൻ എംഎൽഎ കാരാട്ട് റസാഖ് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Spread the love

കോഴിക്കോട്: കാരാട്ട് റസാഖ് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മന്ത്രി വി അബ്ദുറഹിമാന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനും അബ്ദുറഹിമാനും നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കാരാട്ട് റസാഖ് രാജി വെച്ച കാര്യം അറിയിച്ചത്.

video
play-sharp-fill

വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ‘2024 മാര്‍ച്ച് 13ന് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വവും തുടര്‍ന്ന് ബോര്‍ഡിന്റെ ചെയര്‍മാനുമാക്കി എന്നെ നിയോഗിച്ചിരുന്നു.

രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് മാത്യകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ബോര്‍ഡിലെ അംഗത്വവും ചെയര്‍മാന്‍ പദവിയും ഇന്നേ ദിവസം രാജി വെച്ചിരിക്കുകയാണ്’, കാരാട്ട് റസാഖ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്‌ലിം ലീഗില്‍ നിന്ന് സിപിഐഎമ്മിലെത്തിയ കാരാട്ട് റസാഖ് വീണ്ടും ലീഗില്‍ അംഗത്വമെടുത്തതിന് പിന്നാലെയാണ് രാജി. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു.

വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. എന്നാല്‍ 2021-ലെ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.