‘ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു; വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു; ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ തുടരണോ’? മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ജി സുധാകരൻ

Spread the love

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി സിപിഎം വിട്ട ജി സുധാകരൻ.

video
play-sharp-fill

മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു.
ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ തുടരണോ? ഇക്കാര്യം ജനം ചിന്തിക്കണം. ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാല്‍ പ്രശ്നമാണെന്നും ജി സുധാകരൻ പറഞ്ഞു.

ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു. എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോണ്‍ഗ്രസില്‍ ആള് കൂടുന്നത് നല്ല പ്രവർത്തികൊണ്ട് മാത്രമാണ്. എസ്‌എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും നല്ല നേതാക്കളില്ല.

പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്‍യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്‌ഐയിലില്ല.

ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി സുധാകരന്റെ തന്തക്ക് വിളിക്കുന്നു. പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കില്‍ തനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയില്‍ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി സുധാകരൻ പറഞ്ഞു.