
കോഴിക്കോട്: എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയത് കൊവിഡ് സാഹചര്യമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് സ്ഥാനാർഥികൾക്ക് വേണ്ടി നെട്ടോട്ടം ഓടുകയായിരുന്നു എൽഡിഎഫ്.
എൽഡിഎഫ് കൊണ്ടു പോയി സ്ഥാനാർഥിയക്കുമോ എന്നു പേടിച്ചു അങ്ങാടികളിൽ ആളുകൾക്ക് നിൽക്കാൻ മടിയായിരുന്നു. പരാജയം തെരെഞ്ഞെടുപ്പിന് മുന്നേ സമ്മതിച്ചു കൊണ്ടാണ് എൽഡിഎഫിന്‍റെ പോക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ജനങ്ങളോട് എൽഡിഎഫ് ബന്ധം സ്ഥാപിക്കുന്നത് പരസ്യ ബോർഡുകളിൽ മാത്രമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. എൽഡിഎഫിന് ജനങ്ങളോട് നേരിട്ട് ബന്ധം ഇല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതാണ് യുഡിഎഫിന്‍റെ പരസ്യം. ജനം യുഡിഎഫിന് വേണ്ടി കാത്തിരിക്കുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.







