തിരുനക്കരയിലേക്ക് വരൂ… പൂരവും കാണാം മേളവും കേള്‍ക്കാം….! അക്ഷരനഗരിയില്‍ ഇന്ന് പകല്‍പ്പൂരം; തിരുനക്കര പൂരത്തിന് വൈകിട്ട് തുടക്കമാകും; അണിനിരക്കുന്നത് 22 ആനകള്‍; പൂരത്തിന് ഇരട്ടിമധുരമേകാൻ സ്‌പെഷ്യല്‍ പാണ്ടിമേളവും

Spread the love

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കര പൂരത്തിന് ഇന്ന് വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി താഴ്മണ്‍ മഠം കണ്ഠര് മോഹനര് ദീപം തെളിക്കുന്നതോടെ തുടക്കമാകും.

video
play-sharp-fill

ദേവസ്വം ബോർഡ് മെമ്പർ അഡ്വ.പി.സി സന്തോഷ് കുമാർ പങ്കെടുക്കും. 22 ആനകള്‍ അണിനിരക്കും. തൃശൂർപൂരം ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട്ട് അനിൻമാരാരും 111ല്‍ പ്പരം കലാകാരൻമാരും പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പാണ്ടിമേളം പൂരത്തിന് ഇരട്ടി കൊഴുപ്പേകും.

തൃശൂർ പാറമേക്കാവ് ദേവസ്വമാണ് ആനച്ചമയം ഒരുക്കുന്നത്. ശൈലേഷ് വൈക്കം പൂര വിവരണം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി കേശവൻ, ഭാരത് വിശ്വനാഥൻ, ഉഷശ്രീ ശങ്കരൻകുട്ടി, പാമ്പാടി സുന്ദരൻ, ഗുരുവായൂർ രാജശേഖരൻ, ചൈത്രം അച്ചു, കാളിയാർമഠം ശേഖരൻ, കുളമാക്കില്‍ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ, ഇത്തിത്താനം വിഷ്ണുനാരായണൻ, വേമ്പനാട് അനന്തപദ്മനാഭൻ, അരുണിമ പാർത്ഥസാരഥി, തോട്ടക്കാട് കണ്ണൻ, വേമ്പനാട് വാസുദേവൻ, ഉണ്ണിപ്പള്ളി ഗണേശൻ, തോട്ടക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, ആക്കാവിള വിഷ്ണുനാരായണൻ, കൂടല്‍മാണിക്യം മേഘാർജുനൻ, കല്ലുർതാഴെ ശിവസുന്ദർ, കൊച്ചുഗുരുവായൂർ ഹരിഗോവിന്ദൻ, കൊടുമൻ ശിവൻ എന്നീ ആനകളാണ് പൂരത്തിന് അണിനിരക്കുന്നത്.

പൂരത്തിന് മുന്നോടിയായി രാവിലെ 9ന് ചെറുപൂരങ്ങള്‍ക്ക് വരവേല്‍പ്പ് നല്‍കും. തിരുനക്കര ക്ഷേത്രത്തിന് ചുറ്റുവട്ടമുള്ള ക്ഷേത്രങ്ങളില്‍ നിന്നാണ് ചെറുപൂരങ്ങള്‍ ക്ഷേത്രാങ്കണത്തിലേക്ക് എത്തുന്നത്.

അമ്പലക്കടവ് ഭഗവതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയതൃക്കോവില്‍ മാഹവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്ത്കാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ശ്രീദുർഗാദേവി ക്ഷേത്രം, പാറപ്പാടം ദേവിക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട ശ്രീമഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവിക്ഷേത്രം, മള്ളൂർകുളങ്ങര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് പൂരങ്ങള്‍ എത്തുന്നത്.