വി ഡി സതീശന് പ്ലാച്ചിമട സമരസമിതിയുടെ പിന്തുണ; കെട്ടിവെക്കാനുള്ള പണം നല്‍കാൻ തീരുമാനം; നാളെ പറവൂരിലെത്തി കൈമാറുമെന്ന് നേതാക്കള്‍

Spread the love

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നല്‍കും.

video
play-sharp-fill

സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാല്‍, ശക്തിവേല്‍ എന്നിവർ നാളെ രാവിലെ 11 മണിക്ക് പറവൂർ രാജീവ് ഭവനിലെത്തി തുക കൈമാറുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.

പ്ലാച്ചിമടയിലെ ജനകീയ സമരങ്ങള്‍ക്ക് സതീശൻ നല്‍കി വരുന്ന പിന്തുണയ്ക്കുള്ള ഐക്യദാർഢ്യമായാണ് ഈ നീക്കം. പറവൂർ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സതീശന് ജനകീയ സമരസമിതികളുടെ ഈ പിന്തുണ രാഷ്ട്രീയ നേട്ടം കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറവൂർ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാർത്ഥി ഇ ടി ടൈസണ്‍ മാസ്റ്ററുമായാണ് ഇക്കുറി സതീശന്‍റെ പോരാട്ടം.