
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയില്‍ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കർ.
ഇനി അപേക്ഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ ഖേല്‍ക്കർ വ്യക്തമാക്കി.
ഇത്തവണ ‘ജെൻ സി’ വോട്ടർമാരുടെ എണ്ണത്തില്‍ വലിയ വർധനവുണ്ടായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 18 നും 19 നും ഇടയില്‍ പ്രായമുള്ള വോട്ടർമാരുടെ എണ്ണത്തിലെ വർധനവ് ജനാധിപത്യ പ്രകീയയില്‍ സന്തോഷം നല്‍കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്നും രത്തൻ ഖേല്‍ക്കർ അറിയിച്ചു. വെറും രണ്ട് ദിവസം മാത്രം അനുവദിച്ചതിനാല്‍ നിരവധി പൊലീസുകാർക്ക് അവസരം നഷ്ടമായെന്ന പരാതി പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം വിവരിച്ചു.



