
പുനലൂർ കോണ്‍ഗ്രസില്‍ വലിയ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന പ്രാദേശിക നേതൃത്വം, കെ.പി.സി.സി.യുടെ കർശന ഇടപെടലിനെത്തുടർന്ന് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞു.
ഇതോടെ വിമതനായി രംഗത്തുണ്ടായിരുന്ന നെല്‍സണ്‍ സെബാസ്റ്റ്യൻ പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും, ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി. ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാൻ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ലീഗ് സ്ഥാനാർത്ഥിയെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച സഞ്ജയ് ഖാൻ, താൻ സ്വതന്ത്രനായി മത്സരിക്കുമെന്നും നാളെത്തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, നിലവിലെ തർക്കങ്ങള്‍ പരിഹരിച്ച് ലീഗ് സ്ഥാനാർത്ഥിക്കായി പ്രചാരണ രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ ഇടപെടലുകള്‍ക്കിടയിലും സഞ്ജയ് ഖാൻ്റെ ഈ പുതിയ വെല്ലുവിളി പുനലൂരിലെ യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആശങ്ക പരത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


