Spread the love

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ചായ ഡേവിഡ് കറ്റാലയെ പുറത്താക്കുമെന്ന് സൂചന. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസണ്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്.

video
play-sharp-fill

ആറ് മത്സരത്തില്‍ അഞ്ച് തോല്‍വിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ 13-ാം സ്ഥാനത്താണ്. ഈ സാഹചര്യത്തിലാണ് കോച്ചിനെ പുറത്താക്കാൻ തീരുമാനമായത്.

സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് കാരണം. സ്പാനിഷ് പരിശീലകനായ കറ്റാലക്ക് നിലവിലെ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group