എൽഡിഎഫിന് കനത്ത തിരിച്ചടി;മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക്; പാണക്കാട്ടെത്തി അംഗത്വം സ്വീകരിക്കും

Spread the love

കോഴിക്കോട്: മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക്. മുസ്‌ലിം ലീഗ് അംഗത്വം എടുക്കും. പാണക്കാടെത്തിയാണ് റസാഖ് അംഗത്വമെടുക്കുക.

video
play-sharp-fill

2016-21-ല്‍ കൊടുവളളി എംഎല്‍എയായിരുന്നു. 2021-ല്‍ എം കെ മുനീറിനോട് പരാജയപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്.

എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group