ഇ​സ്ര​യേ​ൽ ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം; വൻ നാശനഷ്‌ടമെന്ന് സൂചന; 39 പേ​ർ​ക്ക് പ​രി​ക്ക്

Spread the love

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലി​ന്‍റെ ആ​ണ​വ​കേ​ന്ദ്രം ഇ​റാ​ൻ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ലി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഡി​മോ​ണ​യി​ലു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​ണ​വ വി​കി​ര​ണ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചാം ത​വ​ണ​യാ​ണ് ഡി​മോ​ണ​യി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

video
play-sharp-fill

ഷി​മ​ൺ പെ​ര​സ് നെ​ഗേ​വ് ന്യൂ​ക്ലി​യ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ സ്ഥി​തി​ചെ​യ്യു​ന്ന​ത് ഡി​മോ​ണ​യി​ലാ​ണ്. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ന്യൂ​ക്ലി​യ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ണ​വ​വി​കി​ര​ണം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ്യാ​ന്ത​ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി (ഐ​എ​ഇ​എ) അ​റി​യി​ച്ചു.

സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്‌​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ത​ല​വ​ൻ റ​ഫാ​ൽ ഗ്രോ​സി പ​റ​ഞ്ഞു. ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം പ​ര​മാ​വ​ധി സൈ​നി​ക നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ന​താ​ൻ​സ് ആ​ണ​വ​നി​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ മ​റു​പ​ടി​യാ​ണി​തെ​ന്നും ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ച​ര​ക്ക് ക​പ്പ​ലു​ക​ളെ​യും യാ​ത്രാ​ക്ക​പ്പ​ലു​ക​ളെ​യും യു​എ​സ്, ഇ​സ്ര​യേ​ൽ സൈ​ന്യ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ല​ക്ഷ്യം വെ​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.