അവധി ദിനത്തില്‍ ഭവന സന്ദർശനം: ഏറ്റുമാനൂരിൽ വി.എൻ. വാസവൻ സജീവമായി പ്രവർത്തന രംഗത്ത്: കുമരകം, നീണ്ടൂര്‍ , പേരൂര്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു.

Spread the love

ഏറ്റുമാനൂര്‍: അവധി ദിനത്തില്‍ ഭവന സന്ദര്‍ശനത്തില്‍ കേന്ദ്രീകരിച്ച്‌ എല്‍.ഡി.എഫ്‌.സ്‌ഥാനാര്‍ഥി വി.എന്‍.വാസവന്‍.
അതിരമ്പുഴയിലെ വിവിധ മേഖലകളിലും ആരാധനാലയങ്ങളിലും പര്യടനം നടത്തി. തുടര്‍ന്നു മരണാനന്തര ചടങ്ങിലും പങ്കെടുത്തു.

video
play-sharp-fill

തുടര്‍ന്ന്‌ ഏറ്റുമാനൂരില്‍ ഓട്ടോ തൊഴിലാളികളെയും വ്യാപാരികളെയും സന്ദര്‍ശിച്ചു. കോട്ടയത്ത്‌ ജില്ല നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം വൈക്കം, കടുത്തുരുത്തി മണ്ഡല തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനുകള്‍ ഉദ്‌ഘാടനം ചെയ്‌തു.

തിരികെ മണ്ഡലത്തിലെത്തി ഭവന സന്ദര്‍ശനം തുടര്‍ന്നു. തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി. പഞ്ചായത്ത്‌ തല കണ്‍വന്‍ഷനുകള്‍ക്ക്‌ തുടക്കമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം, നീണ്ടൂര്‍ , പേരൂര്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. എന്‍.ഡി.എഫ്‌ നേതാക്കളായ ടി.ആര്‍ രഘുനാഥന്‍, ഔസേപ്പച്ചന്‍ ഓടക്കല്‍, ജോര്‍ജ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ ഉദ്‌ഘാടനം ചെയ്‌തു. ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം പുരോഗമിക്കുകയാണ്‌