
കണ്ണൂര്‍: തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള തന്‍റെ പ്രതികരണത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ.
മീഡിയയില്‍ നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍, യഥാർത്ഥ അർത്ഥത്തില്‍ നിന്ന് തെറ്റായി വ്യാഖ്യാനിച്ച് സെൻസേഷണല്‍ വാർത്തകള്‍ സൃഷ്ടിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണെന്നാണ് സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചത്.
സത്യത്തെ മറച്ചുവെച്ച്, വാക്കുകള്‍ വളച്ചൊടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലർത്തണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വാക്കിന്‍റെ അർത്ഥം പോലും മാറ്റി, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







